എന്റെ ഇത്തയും ഉമ്മയുമായവൾക്ക്; സഹോദരിക്ക് DQ വിന്റെ പിറന്നാൾ ആശംസ (VIRAL NEWS )

ഞാൻ കൊണ്ട് കളയാതിരിക്കാൻ പപ്പ സൂക്ഷിച്ചു വയ്ക്കുന്ന കളിപ്പാട്ടങ്ങൾ എനിക്കായി കട്ടെടുക്കുന്ന എന്റെ ക്രൈം പാർട്‌ണർ
ദുൽഖറിന്റെ കുറിപ്പിന്റെ പൂർണരൂപം നിങ്ങളുടെ സ്വകാര്യതയെ മാനിച്ച് സാധാരണ ഞാനിത് ചെയ്യാറില്ല. എന്റെ ചുമ്മിത്താത്തയ്ക്ക്, ഇത്തയ്ക്ക് താത്‌സിന് ഏറ്റവും സന്തോഷകരമായ ജന്മദിനം നേരുന്നു. നിങ്ങൾ എന്റെ ഏറ്റവും ആദ്യത്തെ സുഹൃത്താണ്. സഹോദരി എന്നതിലുപരി അമ്മയാണ്. ഞാൻ നിങ്ങളുടെ ആദ്യ മകനെ പോലെയാണ്. നിങ്ങൾ വളരെ മനോഹരമായി ബാലൻസ് ചെയ്തുകൊണ്ടുപോകുന്ന നിരവധി റോളുകളും നമ്മുടെ പ്രിയപ്പെട്ട ഓർമ്മകളും വളരുന്നു. ഞാൻ കൊണ്ട് കളയാതിരിക്കാൻ പപ്പ സൂക്ഷിച്ചു വയ്ക്കുന്ന കളിപ്പാട്ടങ്ങൾ എനിക്കായി കട്ടെടുക്കുന്ന എന്റെ ക്രൈം പാർട്‌ണർ. നമുക്ക് മാത്രം മനസിലാകുന്ന കളികളും തമാശകളും. ചെറുപ്പം മുതൽ സിനിമയോടും സംഗീതത്തോടും കാർട്ടൂണുകളോടുമുള്ള നമ്മുടെ പൊതുവായ സ്നേഹം. ഞാൻ കഷ്ടപ്പെടുമ്പോൾ എപ്പോഴും എനിക്ക് പിന്തുണ നൽകുന്നയാൾ. എന്റെ ജേർണൽ. മികച്ച മകൾ, സഹോദരി, സുഹൃത്ത്, മരുമകൾ, ചെറുമകൾ, ഭാര്യ, അമ്മ. അമുവിനും എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഇത്ത. പക്ഷെ എന്റെ മറിയയുടെ അമ്മായി എന്ന റോളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഓരോ തവണയും അതെന്റെ ഹൃദയത്തെ ഊഷ്മളമാക്കുന്നു. ഈ വർഷം നിങ്ങൾക്ക് സന്തോഷങ്ങളും അത്ഭുതങ്ങളും നിറഞ്ഞ ഒന്നാകട്ടെ എന്ന് ഞാൻ പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. നിങ്ങൾ എപ്പോഴും സന്തോഷവും പുഞ്ചിരിയുമാണ്. നിങ്ങളാണ് ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം. ഹാപ്പി ബർത്ത്ഡേ ഇത്ത ADVERSIMENTS ..

Comments

Popular posts from this blog

കോവിഡ് ബാധ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മരിച്ചു

സൂബീറയെ കാണാതായിട്ട് 40 ദിവസം; മൃതദേഹം വീടിനു സമീപം കുഴിച്ചിട്ട നിലയിൽ, പ്രതിയായ അയൽവാസി അറസ്റ്റിൽ

ഇന്ന് 26,995 പേർക്ക് കൊവിഡ് സ്ഥിതീകരിച്ചു