കോവിഡ് ബാധ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മരിച്ചു


 കോവിഡ് ബാധ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മരിച്ചു

കോവിഡ് ബാധ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മരിച്ചു‌

ചെന്നൈ: തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി കോവിഡ്-19 ബാധിച്ച് മരിച്ചു. ശ്രീവില്ലിപുത്തൂര്‍ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിഎസ്ഡബ്യു മാധവറാവു ആണ് ചികിത്സയിലിരിക്കെ മരിച്ചത്. 

മാധവറാവുവിന് കഴിഞ്ഞ മാസമാണ് കോവിഡ് ബാധിച്ചത്.(scroll) ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഞായറാഴ്ച രാവിലെ വഷളായതിനെ തുടര്‍ന്നായിരുന്നു അന്ത്യം. തിരഞ്ഞെടുപ്പിന് ശേഷം മരണം സംഭവിച്ചതിനാല്‍ വീണ്ടും വോട്ടെടുപ്പ് നടത്തേണ്ട ആവശ്യമില്ല. എന്നാല്‍ മാധവറാവു വിജയിക്കുകയാണെങ്കില്‍ മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും. 

തമിഴ്‌നാടിന്റെയും പുതുച്ചേരിയുടേയും ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ദത്ത് മാധവറാവുവിന്റെ മരണത്തില്‍  അഗാധമായ ദുഃഖം രേഖപ്പെടുത്തി. 

advertisements ...(plz scroll )


Comments

Popular posts from this blog

സൂബീറയെ കാണാതായിട്ട് 40 ദിവസം; മൃതദേഹം വീടിനു സമീപം കുഴിച്ചിട്ട നിലയിൽ, പ്രതിയായ അയൽവാസി അറസ്റ്റിൽ

ഇന്ന് 26,995 പേർക്ക് കൊവിഡ് സ്ഥിതീകരിച്ചു